Monday, April 21, 2025

പുതുക്കിയ വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പുതുക്കിയ വോട്ടര്‍പട്ടികയുടെ കരട്, ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചു. പുതിയ പട്ടികയില്‍ വനിതാവോട്ടർമാരുടെ എണ്ണത്തിൽ വർധന ഉണ്ടായതായി ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. 2.76 കോടി വോട്ടർമാരാണ് ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെയുള്ളത്.

1.13 കോടി പുരുഷന്മാരും 1.44 കോടി സ്ത്രീകളും 240 ട്രാൻസ്ജെൻഡർമാരുമാണ് പുതുക്കിയ പട്ടികയിലുള്ളത്. കരടുപട്ടികയിലെ കണക്കുകള്‍പ്രകാരം, പുരുഷൻമാരേക്കാൾ 13 ലക്ഷം സ്ത്രീകൾ വോട്ടർ പട്ടികയിലുണ്ട്. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേരുചേര്‍ക്കാന്‍ ആ മാസം 23 വരെ അവസരമുണ്ട്. 2023 ജനുവരി ഒന്നിനോ, അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് ഓൺലൈൻ മുഖേന പേരുചേർക്കാം. കൊടുത്ത വിവരങ്ങൾ തിരുത്താനും ഓൺലൈനിലൂടെ അവസരമുണ്ട്.

www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. പട്ടികയിൽനിന്ന് പേര് ഒഴിവാക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് എടുക്കണം. ശേഷം നേരിട്ടോ, തപാലിലോ ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫിസർക്ക് എത്തിക്കണം. കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയും പഞ്ചായത്തിലും ന​ഗരസഭയിലും സെക്രട്ട‌റിയുമാണ് ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫീസർമാർ.

Latest News