Sunday, April 20, 2025

പെലെയുടെ റെക്കോര്‍ഡ് തിരുത്തി ബ്രസീലിയന്‍ താരം നെയ്മര്‍

അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ പുതുചരിത്രമെഴുതി ബ്രസീലിയന്‍താരം നെയ്മര്‍ ജൂനിയര്‍. ബ്രസീലിനായി ഏറ്റവുമധികം ഗോള്‍ നേടിയ പെലെയുടെ റെക്കോര്‍ഡ് മറികടന്നാണ് നെയ്മര്‍ റെക്കോര്‍ഡ് തിരുത്തിയത്. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ബൊളീവിയയ്ക്കെതിരെ ഇരട്ടഗോള്‍ നേടിയതോടെയാണ് ഈ നേട്ടം.

ശനിയാഴ്ച നടന്ന ബ്രസീല്‍ – ബൊളീവിയ മത്സരത്തില്‍ നെയ്മര്‍ തന്റെ മുന്‍ഗാമിയെ പിന്നിലാക്കുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മത്സരത്തില്‍ ബൊളീവിയയെ സ്വന്തം തട്ടകത്തില്‍ 5-1 നാണ് ബ്രസീല്‍ തകര്‍ത്തത്. ഇതില്‍ നെയ്മറുടെ ഇരട്ടഗോളുകള്‍കൂടി ലഭിച്ചതോടെ ചരിത്രമായി.

61 -ാം മിനിറ്റലും ഇന്‍ജുറി ടൈംമിലുമായിരുന്നു നെയ്മറിന്റെ ഗോളുകള്‍. ആദ്യ ഗോള്‍നേട്ടത്തില്‍ തന്നെ നെയ്മര്‍, പെലെയുടെ റെക്കോര്‍ഡ് തിരുത്തിയിരുന്നു. പെലയുടെ 77 ഗോള്‍ റെക്കോഡ്, ഇതോടെ 79 ഗോളുകള്‍ നേടിയ നെയ്മര്‍ സ്വന്തം പേരിലാക്കി. 52 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് നെയ്മര്‍ തിരുത്തിയത്. 62 ഗോളുകള്‍ സ്വന്തമായുള്ള റൊണാള്‍ഡോ ആണ് ബ്രസീലിന്റെ വ്യക്തിഗത ഗോള്‍നേട്ടത്തില്‍ മൂന്നാമത്. റൊമാരിയോ (55), സികോ (48) എന്നിവാണ് പിന്നില്‍.

Latest News