Sunday, November 24, 2024

കരൾ, ക്യാൻസർ മരുന്നുകള്‍ക്ക് വ്യാജന്മാര്‍: ഡി.സി.ജി.ഐക്ക് ലോകരോഗ്യ സംഘടനയുടെ മുന്നറിയപ്പ്

കരൾ, ക്യാൻസർ മരുന്നുകളുടെ വ്യാജന്മാരെ വിപണിയില്‍ കണ്ടെത്തിയതിനുപിന്നാലെ ഡ്രഗ്സ് കൺട്രോളർ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (ഡി.സി.ജി.ഐ) ലോകരോഗ്യ സംഘടനയുടെ മുന്നറിയപ്പ്. കരള്‍രോഗത്തിനുള്ള ഡിഫിറ്റെലിയോയും ക്യാൻസർ രോഗത്തിനുള്ള അഡ്സെട്രിസിന്റെയും വ്യാജന്മാര്‍ക്കെതിരെയാണ് മുന്നറിയപ്പ് നല്‍കിയിരിക്കുന്നത്. ലോകരോഗ്യ സംഘടനയുടെ മുന്നറിയപ്പിനെ തുടര്‍ന്ന് ഈ മരുന്നുകളുടെ വില്പനയും വിതരണവും കർശനമായി നിരീക്ഷിക്കണമെന്ന് കേന്ദ്ര-സംസ്ഥാന ഡ്രഗ്സ് കൺട്രോളേഴ്സിന് ഡി.സി.ജി.ഐ നിര്‍ദേശം നല്‍കി.

അഡ്‌സെട്രിസിന്റെ 50 മില്ലിഗ്രാം കുത്തിവയ്പ്പിനുള്ളതും ഡിഫിറ്റെലിയോയുടെ 80 മില്ലിഗ്രാം മരുന്നിന്റെയും വ്യാജപതിപ്പാണ് വിപണിയിലുള്ളത്. ഇന്ത്യ ഉൾപ്പെടെ നാലുരാജ്യങ്ങളില്‍ വ്യജമരുന്നുകള്‍ പ്രചരിക്കുന്നുണ്ടെന്ന് ലോകരോഗ്യസംഘടന ഡി.സി.ജി.ഐക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാജമരുന്നുകളുടെ എട്ട് വ്യത്യസ്ത ബാച്ച് നമ്പറുകൾ പ്രചാരത്തിലുണ്ടെന്നും പ്രധാനമായും ഓൺലൈൻവഴിയാണ് ഈ മരുന്നുകളുടെ വിതരണം നടക്കുന്നതെന്നും ഡി.സി.ജി.ഐക്കു നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

വ്യാജ പതിപ്പ്, ഇന്ത്യയ്ക്കുപുറമെ തുർക്കിയിലും ഇറങ്ങിയതായി ലോകാരോഗ്യ സംഘടന ഡി.സി.ജി.ഐക്ക് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് നൽകിയ ഉല്പന്നം വ്യാജമാണെന്ന് ഡെഫിറ്റെലിയോയുടെ യഥാർഥ നിർമ്മാതാക്കൾ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. വ്യാജ ഡെഫിറ്റെലിയോ മരുന്നുപയോഗം മൂലം ഗുരുതരമായ ആരോഗ്യ[പ്രശ്നങ്ങളും ചിലപ്പോൾ മരണംവരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഐക്യാരാഷ്ട്ര സംഘടനയുടെ ആരോഗ്യവിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

Latest News