Sunday, November 24, 2024

ഐഎസ് മോഡല്‍ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമം: തൃശൂർ സ്വദേശി പിടിയില്‍

കേരളത്തില്‍ ഐഎസ് മോഡല്‍ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ യുവാവ് എൻഐഎ കസ്റ്റഡിയിൽ. തൃശൂർ സ്വദേശി നബീൽ അഹമ്മദ് ആണ് പിടിയിലായത്. പെറ്റ് ലവേര്‍സ് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് വഴി കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാന്‍ ശ്രമിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപട്.

ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതി. ഇതിനായി പണം കണ്ടെത്താന്‍ തൃശൂർ, പാലക്കാട്‌ ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നു. കൂടാതെ ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും നബീല്‍ മൊഴിനല്‍കിയതായി എൻഐഎ വ്യക്തമാക്കി.

ഖത്തറില്‍ നിന്നാണ് നബീല്‍ ഐ.എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നാണ് നബീലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകും എന്നാണ് സൂചന.

Latest News