Sunday, November 24, 2024

പാർലമെന്‍റിലെ ജീവനക്കാർക്ക് പുതിയ യൂണിഫോം അവതരിപ്പിച്ച് കേന്ദ്രം: ഷർട്ടിൽ താമര ചിഹ്നം

പാർലമെന്‍റ് സമ്മേളനം അടുത്തയാഴ്ച നടക്കാനിരിക്കെ ഇരു സഭകളിലെയും ജീവനക്കാർക്ക് പുതിയ യൂണിഫോം അവതരിപ്പിച്ച് കേന്ദ്രം. ക്രീം നിറത്തിലുള്ള ഷർട്ട്, കാക്കി പാന്‍റ്സ്, ക്രീം ജാക്കറ്റ് എന്നിവയാണ് പുതിയ വേഷം. ഷർട്ടിൽ പിങ്ക് നിറത്തിലുള്ള താമര അടയാളവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ 19 ന് പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സമ്മേളനം ചേരാനിരിക്കെയാണ് പുതിയ യൂണിഫോം കേന്ദ്രം അവതരിപ്പിച്ചത്. പാർലമെന്‍റിലെ 271 സ്റ്റാഫുകൾക്കും പുതിയ യൂണിഫോം നൽകിയിട്ടുണ്ട്. ഇത് ജെൻഡർ ന്യൂട്രൽ യൂണിഫോമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തിരിക്കുന്നത്. താമര ചിഹ്നത്തിനു പുറമെ ഇരുസഭകളിലെയും മാർഷലുകൾക്ക് മണിപ്പൂരി ശിരോവസ്ത്രവും ഉൾപ്പെടും. പാർലമെന്‍റ് സുരക്ഷാ ചുമതലയുള്ള ഓഫിസർമാർ നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടെ രീതിയിലുള്ള യൂനിഫോം ധരിക്കണം. സെപ്റ്റംബർ ആറിനകം എല്ലാ ജീവനക്കാരോടും പുതിയ യൂനിഫോം കൈപ്പറ്റാൻ നിർദേശം നൽകിയിട്ടുണ്ട്.

Latest News