Sunday, November 24, 2024

പനി ബാധിച്ച് ഉണ്ടായ മരണങ്ങൾ നിപ തന്നെ: സ്ഥിരീകരിച്ച് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

കോഴിക്കോട് ജില്ലയയില്‍ പനി ബാധിച്ച് ഉണ്ടായ രണ്ട് അസ്വാഭാവിക മരണങ്ങളും നിപ മൂലമാണെന്ന് സ്ഥിരീകരണം. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ 49 ഉം 56 ഉം വയസുള്ള രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതാണ് നിപ വൈറസ് തന്നെയാണ് എന്ന് കണ്ടെത്തിയത്.

അതേസമയം, സംശയമുള്ള നാലു സാമ്പിളുകളുടെ ഫലം കാത്തിരിക്കുകയാണ്. ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരുമടങ്ങിയ കേന്ദ്ര സംഘം ഉടന്‍ കേരളത്തിലേക്ക് എത്തുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

Latest News