ആധാറിലെ പേര് വിവരങ്ങള്‍ പുതുക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസം കൂടി നീട്ടി നൽകി. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഡിസംബർ 14വരെ സൗജന്യമായി ഉപഭോക്താക്കൾക്ക് ആധാർ പുതുക്കാൻ അവസരം ലഭിക്കും.
നേരത്തെ ആധാര്‍ പുതുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആയിരുന്നു. എന്നാൽ സെപ്റ്റംബർ ആദ്യ ആഴ്ച മുതൽ കൂടുതൽ ആളുകൾ ആധാർ അപ്ഡേറ്റ് ചെയ്യാൻ എത്തിയതോടെ വലിയ തിരക്കാണ് അക്ഷയ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടിരുന്നത്. ഇതേ തുടർന്നാണ് ആധാർ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസം കൂടി അനുവദിച്ചത്.
10 വർഷം മുൻപ് എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്ന് യുഐഡിഎഐ ആവശ്യപ്പെടുന്നു. മൈ ആധാർ പോർട്ടൽ വഴിയാണ് ആധാർ ഓൺലൈനായി പുതുക്കേണ്ടത്. പേര്, വിലാസം തുടങ്ങിയവയിൽ മാറ്റമുണ്ടെങ്കിൽ ഉപയോക്താക്കൾ തീർച്ചയായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.