Monday, November 25, 2024

നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോട് എത്തി

ജില്ലയിലെ നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോടെത്തി. നിപ ബാധിത പ്രദേശങ്ങളിൽ കേന്ദ്രസംഘം പരിശോധന നടത്തും. വൈകിട്ട് അഞ്ചിന് കേന്ദ്ര സംഘം സംസ്ഥാന സർക്കാരിന് വിവരങ്ങൾ നൽകുമെന്നാണ് വിവരം.

നിപ സാഹചര്യം വിലയിരുത്താൻ ആറു പേരടങ്ങുന്ന കേന്ദ്ര സംഘമാണു ജില്ലയിൽ എത്തിയിരിക്കുന്നത്. പിന്നാലെ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി ആറംഗ സംഘം കൂടിക്കാഴ്ച നടത്തി. അതിനിടെ, സാമ്പിളുകൾ പരിശോധിക്കാനുള്ള ഐസിഎംആർ മൊബൈൽ ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചു. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

അതേസമയം, കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചതോടെ അതിർത്തി ചെക്പോസ്റ്റുകളിൽ തമിഴ്നാട് പരിശോധന കർശനമാക്കി. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധന ആരംഭിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആരോഗ്യവകുപ്പ് സംഘമാണ് സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുന്നത്.

Latest News