Monday, November 25, 2024

യൂറോപ്യൻ യുണിയൻ വിപുലീകരിക്കണമെന്ന് നിർദേശം

യൂറോപ്യൻ യൂണിയന്റെ അംഗസംഖ്യ വർധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നാണു ഇതുമായി ബന്ധപ്പെട്ട ആവശ്യം ഉന്നയിച്ചത്.

നിലവിൽ 27 അംഗങ്ങളാണ് യൂറോപ്യൻ യൂണിയൻ കൂട്ടായ്മയിൽ ഉള്ളത്. ഇത് 30ലധികം അംഗങ്ങളായി ഉയർത്തണമെന്നാണ് ആവശ്യം. യുക്രൈൻ, മോൾഡോവ, പശ്ചിമ ബാൽക്കൻ രാജ്യങ്ങൾ എന്നിവരെയും ഉൾപ്പെടുത്തി കൂട്ടായ്മ വിപുലികരിക്കമെന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് നിർദേശിച്ചു.
ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മക്ക് ഏകകണ്ഠമായ ചില തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അവർ പറഞ്ഞു.

Latest News