Monday, November 25, 2024

‘ഉത്തരകൊറിയയുമായി സൈനീകസഹകരണത്തിന് സാധ്യത’ വ്ളാഡിമാര്‍ പുടിന്‍

ഉത്തരകൊറിയയുമായി സൈനികസഹകരണത്തിന് സാധ്യതകാണുന്നതായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമാര്‍ പുടിന്‍. കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഉച്ചകോടിക്കുശേഷം ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പുടിന്‍റെ പ്രതികരണം. ബുധനാഴ്ചയായിരുന്നു ഇരുനേതാക്കളും തമ്മില്‍ ചർച്ചനടന്നത്.

അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടയിലാണ് ഉത്തരകൊറിയയുമായി സഹകരിക്കാന്‍ റഷ്യ തയ്യാറെടുക്കുന്നത്. അഭിമുഖത്തില്‍ ഉത്തരകൊറിയയുമായുള്ള സൈനികസഹകരണത്തെക്കുറിച്ച് സൂചന നൽകിയെങ്കിലും കൂടുതല്‍ വിശദാംശങ്ങൾ പുടിന്‍ വെളിപ്പെടുത്തിയില്ല. അതിനിടെ, കൂടിക്കാഴ്ചയില്‍ യുക്രൈൻ യുദ്ധം, ഉത്തരകൊറിയയുടെ ഉപഗ്രഹപദ്ധതിക്കുള്ള സഹായം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായതായി അദ്ദേഹം വെളിപ്പെടുത്തി. ഇരുനേതാക്കളും തമ്മിലുള്ള ചർച്ചാവേളയിൽ റഷ്യൻ പ്രതിരോധമന്ത്രി സെർഗെയി ഷൊയിഗുവും സന്നിഹിതനായിരുന്നു.

Latest News