Sunday, November 24, 2024

ആദിത്യ എൽ-1 നാലാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരം

ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ-1 ന്റെ നാലാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഭ്രമണപഥമാറ്റം പൂര്‍ത്തിയാക്കിയത്. ഇതോടെ പേടകം സൂര്യന് കൂടുതല്‍ അടുത്തേക്ക് എത്തിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ഭൂമിയില്‍നിന്ന് കുറഞ്ഞ ദൂരം 256 കിലോമീറ്ററും കൂടിയ ദൂരം 1,21,973 കിലോമീറ്ററും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. ആദിത്യ എ-ല്‍1 ന്റെ സുപ്രധാനഘട്ടമായ ട്രാന്‍സ് ലെഗ്രാഞ്ചിയന്‍ പോയിന്റ് ഇന്‍സേര്‍ഷന്‍ 19 -നാണ് നിശ്ചയിച്ചിരിക്കുന്നത്.

ലഗ്രാഞ്ച്-1 എന്ന ബിന്ദുവാണ് ആദിത്യ എല്‍-1 ന്റെ ലക്ഷ്യം. 125 ദിവസങ്ങളോളം സഞ്ചരിച്ചാണ് പേടകം പോയിന്റിലെത്തുക. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളിലൊന്നാണ് ലഗ്രാഞ്ച്-1. ഇവിടെനിന്ന് ഭൂമിയുടെയോ, മറ്റു ഗ്രഹങ്ങളുടെയോ നിഴല്‍പതിക്കാതെ സൂര്യനെ നന്നായി വീക്ഷിക്കാന്‍ പേടകത്തിനു സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Latest News