ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയുമായി വീണ്ടും ഏറ്റുമുട്ടൽ. സംഭവത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ പരിശോധന തുടരുകയാണ്.
“ബാരാമുള്ള ജില്ലയിലെ ഉറി, ഹത്‌ലംഗയിലെ ഫോർവേഡ് ഏരിയയിൽ ഭീകരരും സൈന്യവും ബാരാമുള്ള പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചു.”- കശ്മീർ സോൺ പോലീസ് എക്‌സിൽ പോസ്റ്റ് ചെയ്തു. അതേസമയം ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടൽ ശനിയാഴ്ച നാലാം ദിവസവും തുടരുകയാണ്. ഭീകരരെ കണ്ടെത്തുന്നതിന് ഡ്രോൺ നിരീക്ഷണവും മറ്റും ഉപയോഗിക്കുന്നുണ്ട്.