വര്‍ഗീയ കലാപം ആരംഭിച്ച ഹരിയാനയിലെ നുഹ് ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്എംഎസ് സേവനങ്ങള്‍ വിച്ഛേദിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെയാണ് സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോണ്‍ഗ്രസ് എംഎല്‍എ മമ്മന്‍ ഖാന്റെ റിമാന്‍ഡ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതിന് പിന്നാലെയാണ് നീക്കം.
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ജീവഹാനിക്കും സ്വത്തിനും നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാവുന്ന തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. അതിനാല്‍ സെപ്റ്റംബര്‍ 19 രാത്രി 11:59 വരെ ഇന്റര്‍നെറ്റ് വിലക്ക് തുടരും. വെള്ളിയാഴ്ച മാമ്മന്‍ ഖാന് അറസ്റ്റിലായപ്പോള്‍ നുഹില്‍ രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ജൂലൈ 31 ന് ആയിരുന്നു നുഹില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. .