Sunday, November 24, 2024

ഔറംഗാബാദ് ഇനി മുതല്‍ അറിയപ്പെടുക ഛത്രപതി സംഭാജിനഗര്‍ എന്ന പേരില്‍

മഹാരാഷ്ടയിലെ ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റിയതായി സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. മറാത്ത മേഖലയിലുള്ള ജില്ലകളായ ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്നും മറ്റൊരു ജില്ലയായ ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയത്. ഇതുസംബന്ധിച്ച വിജ്ഞാപനം റവന്യൂ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി.

മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ പേരുമാറ്റം സംബന്ധിച്ച് ഉത്തരവിറക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മുന്‍പ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ ഈ രണ്ടു ജില്ലകളുടെയും പേരുമാറ്റാനായി തീരുമാനമെടുത്തിരുന്നു. പിന്നീടെത്തിയ ഷിന്‍ഡെ സര്‍ക്കാരും ഇത് തിരുത്താന്‍ തയാറായില്ല. എന്നാല്‍ തീരുമാനത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ ഹര്‍ജി വന്നതോടെ തീരുമാനം നീളുകയായിരുന്നു. അടുത്തിടെ ഹര്‍ജി കോടതി തള്ളിയതോടെയാണ് പേരുമാറ്റ നടപടികള്‍ വീണ്ടും തുടങ്ങിയത്.

Latest News