ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കി . കനേഡിയൻ പൗരനായ ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ചാണ് നടപടി. ഇതുമായി ബന്ധപ്പെട്ട വിവരം കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് അറിയിച്ചത്.
‘ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തെ തുടർന്ന് കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കി. ഇത് ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ, ഇത് നമ്മുടെ പരമാധികാരത്തിൻ്റെയും രാജ്യങ്ങൾ പരസ്പരം എങ്ങനെ ഇടപെടുന്നു എന്നതിൻ്റെയും വലിയ ലംഘനമാകും,’ മെലാനി ജോളി പറഞ്ഞു. ഇന്ത്യൻ സർക്കാരും ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാജ്യത്തെ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാനഡയിലെ ഇന്ത്യൻ ഇന്റലിജൻസ് മേധാവിയെ പുറത്താക്കിയതെന്ന് ജോളി വെളിപ്പെടുത്തി.
അതേസമയം ഇന്ത്യയുടെ
നയതന്ത്ര പ്രതിനിധിയെ പുറത്തക്കിയതോടെ ഇന്ത്യ കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ ശക്തമായി. കാനഡയുടെ നടപടിയെ ഇന്ത്യ അപലപിച്ചു രംഗത്തെത്തി.