ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം സിനിമയക്കാൻ ഒരുങ്ങുന്നു. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് എസ് എസ് രാജമൗലിയാണ് വിവരം പങ്കുവച്ചത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ഉൾപ്പെടെ രാജമൗലി പങ്കുവെച്ചത്.
ഗണേശ ചതുർഥി ദിനത്തോടനുബന്ധിച്ച് ‘അഭിമാനത്തോടെ അവതരിപ്പിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് രാജമൗലി ടീസർ പ്രസിദ്ധീകരിച്ചത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ആറു ഭാഷകളിലായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
ദേശീയ അവാർഡ് ജേതാവ് നിതിൻ കക്കാറാണ് ചിത്രം സംവിധാനം ചെയുന്നത്. രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയും വരുൺ ഗുപ്തയും ചേർന്നാണ് നിർമാണം.