Sunday, November 24, 2024

ഭരണഘടനയുടെ പകർപ്പുകളില്‍ നിന്നും ‘മതേതരത്വം’ ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ നീക്കി

പുതിയ പാർലമെന്റ് മന്ദിരത്തില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ എംപിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പകർപ്പുകളില്‍ ഗുരുതര പിഴവെന്ന് ആക്ഷേപം.’മതേതരത്വം’ ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ പകര്‍പ്പുകളില്‍ നിന്നും നീക്കം ചെയ്തതതിനെതിരെയാണ് ആക്ഷേപം. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ആരോപണം ഉന്നയിച്ചത്.

“ഇന്ന് നമ്മൾ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നടക്കുമ്പോൾ കൈയ്യിലേന്തിയ ഭരണഘടനയുടെ ആമുഖത്തിൽ മതേതര, സോഷ്യലിസ്‌റ്റ് എന്നീ വാക്കുകൾ ഇല്ലായിരുന്നു. ഈ രണ്ട് വാക്കുകൾ ഭരണഘടനയിൽ ഇല്ലെങ്കിൽ അത് ആശങ്കാജനകമാണ്” ലോക്‌സഭ പ്രതിപക്ഷ നേതാവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. സർക്കാർ ഈ മാറ്റം വളരെ ബുദ്ധിപൂർവ്വം നടത്തിയെന്നും ഇതിന് പിന്നിലെ ഉദ്ദേശങ്ങൾ പ്രശ്‌നമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും അധീർ രഞ്ജൻ പറഞ്ഞു.

ചൊവ്വാഴ്‍ച രാവിലെ കോൺഗ്രസ് നേതാവ് പാർലമെന്റിൽ ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു. ആമുഖം വായിക്കുമ്പോൾ അദ്ദേഹം “മതേതര”, “സോഷ്യലിസ്‌റ്റ്” എന്നീ വാക്കുകൾ കൂടി വായിച്ചു എന്നത് ശ്രദ്ധേയമാണ്. അതേസമയം, ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ്, പാർലമെന്റുമായി ബന്ധപ്പെട്ട മറ്റ് പുസ്‌തകങ്ങൾ, സ്‌മാരക നാണയം, സ്‌റ്റാമ്പ് എന്നിവ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ nഅംഗങ്ങൾക്ക് ലഭിച്ചിരുന്നു.

Latest News