Monday, November 25, 2024

പ്രതിദിനം 3 ജിബി ഡാറ്റ, 30 ദിവസം വാലിഡിറ്റി: പുതിയ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എൻഎൽ

ഉപഭോക്താക്കൾക്ക് തങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന പ്ലാനുമായി ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ രംഗത്ത്. 299 രൂപ മാത്രം നിരക്കില്‍ ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതാണ് ബിഎസ്എൻഎലിന്‍റെ ഏറ്റവും പുതിയ പ്ലാന്‍. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.

മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് സ്പീഡ് കുറവാണെന്ന ആക്ഷേപം ഉണ്ടെങ്കിലും എല്ലാവർക്കും താങ്ങാൻ കഴിയുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ബിഎസ്എൻഎൽ. ഇത്തരത്തിലുള്ള ഒരു പ്ലാനാണ് ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ആകർഷകമായ ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ച് ബിഎസ്എൻഎൽ അവതരിപ്പിച്ച പ്രീപെയ്ഡ് പ്ലാനാണ് 299 രൂപയുടേത്. ഈ പ്ലാനിന് കീഴിൽ 30 ദിവസത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. കൂടാതെ, പ്രതിദിനം 3 ജിബി ഡാറ്റയും ലഭിക്കുന്നതാണ്. ഇത്രയും കുറഞ്ഞ ചെലവിൽ മറ്റ് ടെലികോം കമ്പനികളൊന്നും പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നില്ല. അതിനാൽ, ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്നവർക്ക് കുറഞ്ഞ ചെലവിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന പ്ലാൻ കൂടിയാണ് 299 രൂപയുടേത്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിന് കീഴിൽ ലഭ്യമാണ്.

 

Latest News