Sunday, November 24, 2024

ഖാലിസ്ഥാൻ ഭീകരന്‍ സുഖ്ദൂൽ സിംഗ് കൊല്ലപ്പെട്ടു: ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയി

ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗിന്റെ സഹായി സുഖ്ദൂൽ സിംഗ് കാനഡയിൽ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗുണ്ടാസംഘങ്ങൾ തമ്മില്‍ വിന്നിപെഗ് നഗരത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ഏറ്റെടുത്തു.

ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഖാലിസ്ഥാൻ ഭീകരനാണ് സുഖ്ദൂൽ സിംഗ്. പഞ്ചാബ് മോഗയിലെ എ-കാറ്റഗറി ഗുണ്ടാസംഘത്തില്‍പെട്ട ഇയാളെ പിടികൂടാന്‍ അന്വേഷണം നടക്കുന്നതിനിടയില്‍ കാനഡയിലേക്ക് കടക്കുകയായിരുന്നു. ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയായ സുഖ്ദൂൽ വ്യാജ പാസ്സ്പോർട്ടും ക്ലിയറൻസ് സർട്ടിഫിക്കറ്റും ഉപയോഗിച്ച് 2017 ലാണ് കാനഡയിലേക്ക് കടന്നത്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ – കാനഡ നയതന്ത്ര സംഘർഷങ്ങൾക്കിടയിലാണ് സുഖ്ദൂൽ സിംഗിന്റെ കൊലപാതകം. പിന്നാലെയാണ് ലോറന്‍സ് ബിഷ്ണോയിയും സംഘവും കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

 

Latest News