Monday, November 25, 2024

റഷ്യക്കെതിരെ യുക്രൈന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

റഷ്യന്‍ അധിനിവേശം ചെറുക്കുന്നതിനായി യുക്രൈന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പിന്തുണ അറിയിച്ചത്. വൈറ്റ് ഹൗസിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്.

യുക്രൈന് ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുമെന്നും അധിനിവേശം ചെറുക്കുന്നതിനായി അധിക സുരക്ഷാ സഹായങ്ങള്‍ നല്‍കുമെന്നും വൈറ്റ് ഹൗസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പ്രതിരോധ വകുപ്പിന്റെ സ്റ്റോക്കുകളില്‍ നിന്ന് 128 മില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് ആയുധങ്ങളും ഉപകരണങ്ങളും നല്‍കാന്‍ ധാരണയായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, യുക്രൈന് സഹായം നല്‍കാനുള്ള ബ്രൈഡന്റെ ശ്രമത്തെ യുഎസ് കോണ്‍ഗ്രസ് പിന്തുണക്കുമോയെന്ന ചോദ്യത്തിന് യുഎസ് കോണ്‍ഗ്രസില്‍ നിന്നും അത് പ്രതീക്ഷിക്കുന്നു, നന്ദി എന്നായിരുന്നു ബൈഡന്റെ മറുപടി.

യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സെലന്‍സ്‌കി അമേരിക്കന്‍ ജനതയ്ക്ക് നന്ദി അറിയിച്ചു. റഷ്യന്‍ അധിനിവേശം ആരംഭിച്ചതുമുതലുള്ള പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഈ 575 ദിവസങ്ങള്‍ക്ക് മേരിക്കന്‍ ജനതയ്ക്ക് നന്ദി, ഈ ദിവസങ്ങളിലെല്ലാം അവര്‍ സാധാരണക്കാരായ യുക്രൈന്‍കാര്‍ക്കെപ്പം നിന്നുവെന്നായിരുന്നു സെലന്‍സ്‌കി അറിയിച്ചത്.

Latest News