Tuesday, November 26, 2024

കൊച്ചി മെട്രോക്ക് റെക്കോർഡ് നേട്ടം: 5.35 കോടി രൂപയുടെ പ്രവർത്തന ലാഭം

പ്രതിദിന യാത്രക്കാരുടെ റെക്കോർഡ് നേട്ടവുമായി കൊച്ചി മെട്രോ. 5.35 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) കൈവരിച്ചത്. ആറ് വർഷം മുൻപ് പ്രവർത്തനമാരംഭിച്ച കൊച്ചി മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

ഐഎസ്എൽ മത്സരമാണ് റെക്കോർഡ് നേട്ടം കൈവരിക്കാൻ കൊച്ചി മെട്രോയെ സഹായിച്ചത്. ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ മത്സരം കാണുന്നതിനായി കൊച്ചി മെട്രോ സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. ഇത് ഗുണം ചെയ്തതായാണ് വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 145 ശതമാനം വളർച്ചയാണ് ഇത്തവണ കൊച്ചി മെട്രോയ്ക്കുണ്ടായിരിക്കുന്നത്. 2020-21 വർഷം 54.32 കോടി രൂപയായിരുന്ന പ്രവർത്തന ലാഭം ഈ വർഷം 134.04 കോടി രൂപയായി ഉയർന്നു

കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണിൽ 59,894 ആളുകളാണ് ദിവസവും മെട്രോയിൽ യാത്ര ചെയ്തത്. ഓഗസ്റ്റിൽ 32,603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ 52,254 ആയി ഉയർന്നു. 2018ൽ യാത്രക്കാരുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിൽ പോയില്ല, എന്നാൽ 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തതായാണ് കണക്കുകൾ.

Latest News