Monday, November 25, 2024

വായ്പ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പ്: കടുത്ത നടപടികളുമായി പൊലീസ്

സംസ്ഥാനത്ത് വായ്പ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടികള്‍ സ്വീകരിച്ച് കേരള പൊലീസ്. അംഗീകാരമില്ലാത്ത വായ്പ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകള്‍ നിരോധിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി 72 വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വായ്പ തട്ടിപ്പിനായി ഗൂഗിള്‍ പ്ലേസ്റ്റോറോ, ആപ്പ് സ്റ്റോറോ വഴിയല്ല ഭൂരിഭാഗം അനധികൃത ലോണ്‍ ആപ്പുകളും പ്രവര്‍ത്തിക്കുന്നത്. മറിച്ച് ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള വെബ്‌സൈറ്റുകളിലാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇത്തരത്തില്‍ കണ്ടെത്തിയ 72 വെബ്‌സൈറ്റുകളുടെ പട്ടികയാണ് പൊലീസ് പുറത്തുവിട്ടത്. ഇതുകൂടാതെ, തട്ടിപ്പു നടത്തുന്ന 500 -ഓളം ഫോണ്‍ നമ്പരുകളും അഞ്ഞൂറോളം ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന 62 ആപ്പുകളും പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതും നീക്കംചെയ്തു.

Latest News