Sunday, April 20, 2025

എഷ്യൻ ഗെയിംസിന്റെ 19-ാം സീസൺ ഇന്ന് ആരംഭിക്കും

ചൈന ആതിഥേയത്വം വഹിക്കുന്ന എഷ്യൻ ഗെയിംസിന്റെ 19-ാം സീസൺ ഇന്ന് ആരംഭിക്കും. ഹാങ്ഷൂവിലെ ബിഗ് ലോട്ടസ് എന്നറിയപ്പെടുന്ന ഒളിമ്പിക് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ഉദ്ഘാടനചടങ്ങ്. ഇന്ത്യന്‍സമയം വൈകുന്നേരം അഞ്ചരയ്ക്ക് ഉദ്ഘാടനപരിപാടികള്‍ ആരംഭിക്കും.

നിര്‍മ്മിതബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്) പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ളതാണ് ഉദ്ഘാടനചടങ്ങ്. 3ഡി അനിമേഷനും ഓഗ്മെന്റഡ് റിയാലിറ്റിയും ഉപയോഗിച്ചുള്ള, പുകയില്ലാത്ത വെടിക്കെട്ടിനും ഹാങ്ഷൂവിലെ സ്റ്റേഡിയം സാക്ഷ്യംവഹിക്കും.

അതേസമയം 80,000 കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ലോക ബോക്സിങ് ചാമ്പ്യന്‍ ലോവ്ലിന ബോര്‍ഗൊഹെയിനുമായിരിക്കും ഇന്ത്യന്‍ പതാകയേന്തുക. 39 കായിക ഇനങ്ങളിലായി 655 ഇന്ത്യന്‍ അത്ലറ്റുകളാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തം കൂടിയാണ് ഇത്.

Latest News