സിനിമകൾ, വിഡിയോ ഷോകൾ എന്നിവയില്‍ പരസ്യങ്ങളും ഉൾപ്പെടുത്താന്‍ ആമസോണ്‍ പ്രൈം ഒരുങ്ങുന്നു. അടുത്തവര്‍ഷം ആദ്യം മുതല്‍ പ്ലാറ്റ് ഫോമില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. രണ്ട് ഘട്ടമായി ഇത് ഒരോ രാജ്യങ്ങളിലേക്കും എത്തിക്കാനാണ് പ്രൈം പ്ലാറ്റ്ഫോമിന്റെ നീക്കം.
ആദ്യഘട്ടത്തിൽ യു.എസ്, യു.കെ, ജർമനി, കാനഡ എന്നീ രാജ്യങ്ങളിലാണ് പരസ്യ സേവനങ്ങള്‍ ലഭ്യമാക്കുക. രണ്ടാം ഘട്ടത്തിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, മെക്സികോ, ആസ്ട്രേലിയ എന്നീ രജ്യങ്ങളിലും പരസ്യം ഉൾപ്പെടുത്തും. കൂടാതെ സാധാരണ സബ്സ്ക്രിപ്ഷൻ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനൊപ്പം അധികനിരക്ക് ഈടാക്കി പരസ്യരഹിത ഉള്ളടക്കം തിരഞ്ഞെടുക്കാനും പ്ലാറ്റ്ഫോം അവസരം ഒരുക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസ്നി പ്ലസ് ഇത്തരം പാക്കേജ് അവതരിപ്പിച്ചിരുന്നു. ആമസോണിന്റെ പ്രധാന എതിരാളിയായ നെറ്റ്ഫ്ലിക്സും പരസ്യത്തോടെയും അല്ലാതെയുമുള്ള പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്.