Sunday, April 20, 2025

ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മെഡൽവേട്ട തുടങ്ങി

ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മെഡൽവേട്ട തുടങ്ങി. ഷൂട്ടിം​ഗിൽ ഇന്ത്യൻ വനിതാ ടീം വെള്ളിമെഡൽ നേടി. 10 മീറ്റർ എയർ റൈഫിളിലും തുഴച്ചിലിലുമാണ് മെഡൽ നേട്ടം.

അർജുൻ ലാൽ-അരവിന്ദ് സഖ്യത്തിനാണ് ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ വെള്ളി മെഡൽ കിട്ടിയത്. 10 മീറ്റർ എയർ റൈഫിളിൽ മേഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവരടങ്ങിയ ടീമിനും വെള്ളി മെഡൽ നേടി. ചൈനയ്ക്കാണ് സ്വർണം.

അതേസമയം, ഫുട്‍ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. 655 താരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ നിരയെയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനായി അയച്ചിട്ടുള്ളത്.

Latest News