Sunday, November 24, 2024

അഭയാര്‍ഥികള്‍ ക​ട​ക്കു​ന്ന​ത് തടയാന്‍ നടപടിയുമായി മെക്സിക്കോ

അഭയാര്‍ഥികള്‍ ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ ചെ​ക്പോ​യി​ന്റു​ക​ൾ സ്ഥാ​പി​ക്കാനുള്ള നീക്കവുമായി മെക്സികോ അ​ധി​കൃ​ത​ർ. അ​മേ​രി​ക്ക​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. മെ​ക്സി​കോ​യി​ലെ സു​ര​ക്ഷ, കു​ടി​യേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​രും ​അ​മേ​രി​ക്ക​ൻ ക​സ്റ്റം​സ്, അ​തി​ർ​ത്തി​ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കിയത്.

മെ​ക്സി​​കോ​യി​ൽ​നി​ന്നു​ള്ള ച​ര​ക്ക് ട്രെ​യി​നു​ക​ളി​ൽ ക​യ​റി​പ്പ​റ്റിയാണ് അഭയാര്‍ഥികള്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ കടക്കുന്നത്. പിന്നാലെ സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ൽ 60 ച​ര​ക്ക് ട്രെ​യി​നു​ക​ൾ ഈ ​ആ​ഴ്ച റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ്രഖ്യാപിച്ചു. ച​ര​ക്ക് ട്രെ​യി​നു​ക​ളി​ൽ സ​ഞ്ച​രി​ക്ക​വെ വീ​ണ് നി​ര​വ​ധി പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും​ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​ത്.

അതേസമയം, ഈ ​മാ​സം പ്ര​തി​ദി​നം 9,000 കു​ടി​യേ​റ്റ​ക്കാ​രെ ത​ട​യു​ന്നു​ണ്ടെ​ന്ന് മെ​ക്സി​കോ​യു​ടെ ദേ​ശീ​യ കു​ടി​യേ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഈ ​വ​ർ​ഷം ആ​ദ്യ​ത്തെ എ​ട്ടു മാ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി 6125 കു​ടി​​യേ​റ്റ​ക്കാ​രെ​യാ​ണ് ത​ട​ഞ്ഞു​വെ​ച്ചി​രു​ന്ന​ത്.

 

Latest News