Monday, November 25, 2024

പാക്കിസ്ഥാനില്‍ ദാരിദ്ര്യം ഉയർന്ന നിരക്കിൽ: ലോകബാങ്കിന്റെ റിപ്പോർട്ട്

സാമ്പത്തികപ്രതിസന്ധി രൂക്ഷമായ പാക്കിസ്ഥാനില്‍ ദാരിദ്ര്യം 39.4 ശതമാനമായി ഉയർന്നതായി ലോകബാങ്കിന്റെ റിപ്പോർട്ട്. മോശം സാമ്പത്തികസാഹചര്യങ്ങൾ കാരണം 12.5 ദശലക്ഷം ആളുകൾ കൂടുതൽ അരക്ഷിതാവസ്ഥയിലാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്ത് സാമ്പത്തികസ്ഥിരത കൈവരിക്കുന്നതിനായി അടിയന്തരനടപടികൾ കൈക്കൊള്ളണമെന്നും ലോകബാങ്ക് അഭ്യർഥിച്ചു.

നിലവിൽ, പാക്കിസ്ഥാനിലെ 9.5 കോടിയോളം ജനങ്ങൾ ദരിദ്രസൂചികയ്ക്കു താഴെയാണ്. ദക്ഷിണേഷ്യയിൽ ഏറ്റവും കുറവ് പ്രതിശീർഷ വരുമാനമുള്ള രാജ്യമാണ് പാക്കിസ്ഥാന്‍. എന്നാൽ 2000 മുതൽ 2020 വരെയുള്ള ഇരുപതു വർഷത്തിൽ 1.7% വർധനവ് മാത്രമാണ് പാക്കിസ്ഥാന്റെ പ്രതിശീർഷ വരുമാനത്തിലുണ്ടായത്.

അതേസമയം, രാജ്യത്തെ സാമ്പത്തികസ്ഥിരത വീണ്ടെടുക്കാൻ നികുതി – ജി.ഡി.പി അനുപാതം 5% വർധിപ്പിക്കണമെന്നാണ് ലോകബാങ്ക് നിർദേശിക്കുന്നത്. ഇതിനായി നികുതിയിളവുകൾ പിൻവലിക്കണമെന്നും കാർഷികമേഖലയിലും റിയൽ എസ്റ്റ്റ്റേറ്റ് രംഗത്തും നികുതി വർധിപ്പിക്കണമെന്നും ബാങ്ക് നിര്‍ദേശിക്കുന്നു. കൂടാതെ, എക്സൈസ് തീരുവ നടപ്പാക്കി നികുതി വർധിപ്പിക്കണമെന്നും പാക്കിസ്ഥാനോട് ലോകബാങ്ക് നിര്‍ദേശിച്ചു.

Latest News