നഗോർണോ-കരാബാഖ് മേഖലയിലെ ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അസർബൈജാനിലെ അർമേനിയന്‍ വംശജരെ ഏറ്റെടുക്കാന്‍ തയ്യാറെന്ന് പ്രഖ്യാപനം. അര്മേനിന് പ്രധാനമന്ത്രി നികോൾ പഷിൻയാനാണ് പ്രഖ്യാപനം നടത്തിയത്. 1,20,000ത്തോളം അർമേനിയൻ വംശജര്‍ അസർബൈജാനില്‍ ഉണ്ടെന്നാണ് പഷിൻയാന്റെ വാദം.
‘അസർബൈജാന്റെ ഭാഗമായി ജീവിക്കാൻ ആഗ്രഹിക്കാത്തതിനാലും വംശീയ ഉന്മൂലനം ഭയക്കുന്നതിനാലും അർമേനിയൻ വംശജർ പലായനത്തിനൊരുങ്ങുകയാണ്.-പഷിൻയാൻ പറഞ്ഞു. നഗോർണോ-കറാബാക്കിൽ നിന്നുള്ള 1,20,000ത്തോളംവരുന്ന ഞങ്ങളുടെ സഹോദരീസഹോദരന്മാരെ അര്‍മേനിയയിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും ഇവരെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര തലത്തിൽ അസർബൈജാന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട പ്രദേശമായ നഗോർണോ-കറാബാക്കിലെ വിഘടനവാദികൾക്കെതിരെ കഴിഞ്ഞയാഴ്ച അസർബൈജാൻ സൈനിക നടപടി സ്വീകരിച്ചിരുന്നു. മേഖലയിലെ അർമേനിയൻ സൈനിക യൂണിറ്റുകൾക്കുനേരെയും ആക്രമണം നടന്നു. സംഭവത്തില്‍ 200 ലധികം പേർ കൊല്ലപ്പെടുകയും 400 പേർക് പരിക്കേൽക്കുകയും ചെയ്ത സൈനിക നടപടി റഷ്യൻ സമാധാനസംഘത്തിന്റെ മധ്യസ്ഥതയിലാണ് അവസാനിച്ചത്.