Tuesday, November 26, 2024

ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയും ബഹ്‌റൈനും ധാരണയായി

ഇന്ത്യ-ബഹ്‌റൈന്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വിദേശകാര്യ മന്ത്രി ഡോ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇന്ത്യന്‍ വിദേശകാര്യ മന്തി എസ് ജയശങ്കറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണയായത്. ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി മീറ്റിംഗിനിടയിലാണ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച.

വ്യാപാര മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യയും ബഹ്‌റൈനും തമ്മിലുളള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ സാധ്യതകളും ഇരുവരും ചര്‍ച്ച ചെയ്തു. ഐക്യരാഷ്ട്ര സഭയിലെ ബഹ്‌റൈന്റെ സ്ഥിരം പ്രതിനിധി അംബാസിഡര്‍ ജമാല്‍ ഫാരെസ് അല്‍ റുവൈയ്ക്ക് പുറമെ വിദേശകാര്യ മന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘവും ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest News