ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കെത്താനുള്ള പാക് ക്രിക്കറ്റ് ടീമിന്റെ വിസ തടസ്സങ്ങള്‍ പരിഹരിച്ചു. ഇന്ത്യയിലെത്താനുള്ള വിസ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐസിസിക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) കത്തയച്ചതിന് തുടര്‍ന്നാണ് നടപടി. ഇതോടെ ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് വിസ ലഭിച്ച അവസാനത്തെ ടീമായി പാകിസ്ഥാന്‍ മാറി.
പിസിബി അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് വിസ വൈകാനുണ്ടായ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഷ്യാ കപ്പിന് ശേഷം മുഴുവന്‍ ടീമംഗങ്ങളും ശ്രീലങ്കയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ സെപ്റ്റംബര്‍ 19നാണ് പിസിബി പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. ഇതാണ് വിസ വൈകിയതിന് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസ പ്രശ്‌നം പരിഹരിക്കപ്പെട്ടതോടെ പാകിസ്താന്‍ ദേശീയ ക്രിക്കറ്റ് ടീം ലോകകപ്പിനായി ഇന്ത്യയിലേക്ക് എത്തും. സെപ്റ്റംബര്‍ 27 ബുധനാഴ്ച രാവിലെ ദുബായിലേക്ക് പുറപ്പെടുന്ന പാകിസ്ഥാന്‍ ടീം അവിടെ നിന്ന് വൈകുന്നേരം ഹൈദരാബാദില്‍ എത്തും.