സ്പാം മെസേജുകള്‍ നീക്കംചെയ്യാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ജി മെയില്‍. അമ്പതിലധികം മെസേജുകള്‍ വരെ തിരഞ്ഞെടുത്ത് നീക്കം ചെയ്യാവുന്ന രീതിയിലുള്ളതാണ് പുതിയ ഫീച്ചര്‍. ജി മെയിലിന്റെ ഇൻബോക്‌സിലെത്തുന്ന അനാവശ്യമെയിലുകൾ നീക്കംചെയ്യാന്‍ ഉപഭോക്താക്കള്‍ കൂടുതല്‍ സമയമെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
ജി മെയിൽ ആൻഡ്രോയിഡ് 2023.08.20.561750975 എന്ന വേർഷനിലാണ് പുതിയ ഫീച്ചർ ലഭ്യമാകുക. സാംസങ് ഗാലക്‌സി, പിക്‌സൽ ഉപയോക്താക്കൾക്കും ആൻഡ്രോയിഡ് 13,14 വേർഷനുകളിലും ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇത് കൂടുതൽ ഫോണിലേക്ക് ലഭിച്ചേക്കുമെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്.
ജി മെയിൽ ആപ്പിൽ സെലക്ട് ഓൾ എന്ന ലേബലിലാണ് ഫീച്ചർ ലഭ്യമാകുക. എന്നാൽ ആദ്യഘട്ടത്തിൽ 50 മെയിലുകളാണ് സെലക്ട് ചെയ്യാനാകുക. ഇവയിൽ നീക്കംചെയ്യേണ്ടാത്ത മെയിലുകൾ അൺക്ലിക്ക് ചെയ്ത് ഒഴിവാക്കാനും സാധിക്കും. ജി മെയിലിന്റെ വെബ്‌വേർഷനിൽ നേരത്തെ തന്നെ 50 മെയിലുകൾ വരെ ഒരേസമയം നീക്കംചെയ്യാനുള്ള സൗകര്യം ലഭ്യമായിരുന്നു.