Monday, November 25, 2024

നിയന്ത്രണങ്ങളുമായി ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസും: ഇനി മുതൽ പാസ്‍വേർഡ് പങ്കിടാനാകില്ല

ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസിൻറെ പാസ്‍വേർഡ് ഇനി മുതൽ ഉപയോക്താക്കൾക്ക് പങ്കിടാനാകില്ല. നവംബർ ഒന്നു മുതൽ പാസ്‍വേർഡും അക്കൗണ്ടും പങ്കിടുന്നത് നിയന്ത്രിക്കുമെന്ന് ഡിസ്നി പ്ലസ് ഇമെയിലിലൂടെ ഉപയോക്താക്കളെ അറിയിച്ചു. നേരത്തെ, നെറ്റ്ഫ്ലിക്സും പാസ്‍വേർഡ് പങ്കിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

“ഒരേ വീട്ടിലുള്ളവർക്ക് അല്ലാതെ പുറത്തേക്ക് ഡിസ്നി അക്കൗണ്ട് പങ്കിടാനോ പാസ്‍വേർഡ് ഉപയോഗിച്ച് മറ്റൊരു വ്യക്തിക്ക് ലോഗിൻ ചെയ്യാനോ ഇനിമുതൽ കഴിയില്ല. ഇതിന് കമ്പനി നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നു.”ഡിസ്നി പ്ലസ് പ്രസ്താവനയിലൂടെ അറിച്ചു. നിബന്ധനകൾ അനുസരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ട് പരിമിതപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. നെറ്റ്ഫ്ലിക്സിനു സമാനമായി നിയന്ത്രണം ഏർപ്പെടുത്താൻ പോകുന്നതായി ഓഗസ്റ്റിൽ ഡിസ്നി സിഇഒ ബോബ് ഐഗർ സൂചന നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഉപയോക്താക്കൾക്ക് ഇ- മെയിൽ സന്ദേശത്തിലൂടെ അറിയിപ്പ് നൽകിയത്.

ആദ്യഘട്ടത്തിൽ കാനഡയിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. ഭാവിയിൽ ഇത് മറ്റ് രാജ്യങ്ങളിലേക്കും കൊണ്ടുവരാൻ സാധ്യതയുണ്ട്. തങ്ങളുടെ അക്കൗണ്ടുകളിലേക്ക് പുറത്തുനിന്നുള്ള അംഗങ്ങളെ ചേർക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി പുതിയ ഫീസ് ഓപ്ഷനുകൾ അവതരിപ്പിക്കുമെന്നും ഡിസ്നി അറിയിച്ചു.

Latest News