റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിനായി നിര്‍മ്മിച്ച ചെര്‍ണോബില്‍ ആണവ നിലയത്തിലെ പുതിയ ലബോറട്ടറി റഷ്യന്‍ സേന നശിപ്പിച്ചതായി ചെര്‍ണോബില്‍ മേഖലയിലെ ഒഴിപ്പിക്കല്‍ ഉത്തരവാദിത്തമുള്ള യുക്രൈന്‍ സ്റ്റേറ്റ് ഏജന്‍സി പറഞ്ഞു. പ്ലാന്റിന് ചുറ്റുമുള്ള റേഡിയേഷന്‍ മോണിറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതും നിര്‍ത്തിയതായി യുക്രെയ്‌നിന്റെ ആണവ നിയന്ത്രണ ഏജന്‍സി പറഞ്ഞു.
യുദ്ധത്തിന്റെ തുടക്ക സമയത്ത് ഡീകമ്മീഷന്‍ ചെയ്ത പ്ലാന്റാണ് റഷ്യന്‍ സൈന്യം പിടിച്ചെടുത്തത്. യൂറോപ്യന്‍ കമ്മീഷന്റെ പിന്തുണയോടെ 6 ദശലക്ഷം യൂറോ ചെലവില്‍ നിര്‍മ്മിച്ച ലബോറട്ടറി 2015 ലാണ് തുറന്നത്. ലബോറട്ടറിയില്‍ ഏറെ സജീവമായ സാമ്പിളുകളും റേഡിയോ ന്യൂക്ലൈഡുകളുടെ സാമ്പിളുകളും ഉണ്ട്. അവ ഇപ്പോള്‍ റഷ്യയുടെ കൈകളിലാണ്. അത് അവര്‍ക്ക് സ്വയം ദോഷം ചെയ്യും. സ്‌റ്റേറ്റ് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.