Monday, November 25, 2024

ന​ഗോ​ർ​ണോ-​ക​രാ​ബ​ക്ക് പ്രവിശ്യ ഭരണം പിരിച്ച് വിട്ടു

അസര്‍ബൈജാന്‍-അര്‍മേനിയ അതിര്‍ത്തിയിലുള്ള സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ ന​ഗോ​ർ​ണോ-​ക​രാ​ബ​ക്ക് അ​ടു​ത്ത വ​ര്‍ഷം ഇല്ലാതാകുമെന്ന് പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവച്ചതായി ഭരണത്തലവന്‍ സാം​വെ​ൽ ഷ​ഹ്ര​മ​ന്യ​ൻ അറിയിച്ചു. അ​ർ​മീ​നി​യ​ൻ വം​ശ​ജ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന ഈ ​പ്ര​ദേ​ശം അസര്‍ബൈജന്‍ പിടിച്ചെടുത്തതോടെയാണ് തീരുമാനം.

സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കിലെ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ജ​നു​വ​രി ഒ​ന്ന് മു​ത​ൽ പി​രി​ച്ചുവിടുമെന്നാണ് പ്രഖ്യാപനം. മേഖലയുടെ നിയന്ത്രണം അസര്‍ബൈജന്‍ പിടിച്ചെടുത്തതോടെ ഭൂ​രി​പ​ക്ഷം വ​രു​ന്ന അ​ർ​മീ​നി​യ​ൻ വം​ശ​ജ​രി​ൽ പ​കു​തി​യി​ല​ധി​ക​വും ഇവിടെ നിന്നും പലായനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പബ്ലിക്ക് പിരിച്ചുവിടുന്നതായി അറിയിച്ചത്.

താ​മ​സ​ക്കാ​ർ​ക്ക് സ്വ​ത​ന്ത്ര​വും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​വും ത​ട​സ്സ​മി​ല്ലാ​തെ​യു​മു​ള്ള സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് അസര്‍ബൈജാന്‍ അറിയിച്ചിരുന്നു. ന​ഗോ​ർ​ണോ-​ക​രാ​ബ​ക്ക് മേ​ഖ​ല​യി​ലും പു​റ​ത്തും താ​മ​സി​ക്കു​ന്ന​വ​ർ അ​സ​ർ​ബൈ​ജാ​നി​ൽ ല​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തോ​ട് പൊ​രു​ത്ത​പ്പെ​ട​ണമെന്നും നിര്‍ദേശമുണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ക​രാ​ബ​ക്ക് ഭ​ര​ണ​കൂ​ട​വും അ​സ​ർ​​ബൈ​ജാ​ൻ അ​ധി​കൃ​തരും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മാ​യി​ട്ടു​ണ്ട്.

 

Latest News