Tuesday, November 26, 2024

വി​സ ഫീ​സ് വ​ർ​ധ​ന യു.കെയില്‍ ഇന്നുമുതല്‍ പ്രബല്യത്തില്‍

ഋഷി സുനക് സര്‍ക്കാര്‍ പ്രാഖ്യാപിച്ച നി​ർ​ദി​ഷ്ട വി​സ ഫീ​സ് വ​ർ​ധ​ന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സ്റ്റുഡന്‍റ് വിസയടക്കമുള്ളവയുടെ ഫീസ് കുത്തനെ ഉയരും. ആ​റു​മാ​സ​ത്തി​ൽ താ​ഴെ​യു​ള്ള സ​ന്ദ​ർ​ശ​ക വി​സയ്​ക്ക് ഇ​പ്പോ​ഴു​ള്ള നി​ര​ക്കില്‍ നി​ന്നും 15 പൗ​ണ്ട് (1507 രൂ​പ) അ​ധി​ക​മാ​യി ന​ൽ​ക​ണം.

ഒക്ടോബർ നാലുമുതല്‍ വിസ നിരക്കില്‍ വര്‍ധനയുണ്ടാകുമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്നുമുതല്‍ വിസാ നിരക്കുകള്‍ കുത്തനെ ഉയരുന്നത്. വി​സ ഫീ​സ് വ​ർ​ധ​ന പൂ​ർ​ണ്ണമാ​യും ന്യാ​യീ​ക​രി​ക്കാ​വു​ന്ന തീ​രു​മാ​ന​മാണെന്ന് ആ​ഭ്യ​ന്ത​ര ഓ​ഫീ​സ് വ​ക്താ​വ് അറിയിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതന വർധനവ് നിറവേറ്റുന്നതിനായാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിക്ക ജോലികളുടെയും സന്ദർശനത്തിനുള്ള വിസകളുടെയും നിരക്കിൽ 15 ശതമാനവും മുൻഗണനാ വിസകൾ, പഠന വിസകൾ, സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ നിരക്കിൽ കുറഞ്ഞത് 20 ശതമാനവും വർധനവുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Latest News