Sunday, November 24, 2024

കെ.സി.ബി.സി ജാഗ്രതാസദസ്സ് ഉദ്‌ഘാടനം ചെയ്തു

കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പാലാരിവട്ടം പി.ഒ.സിയിൽ ആരംഭിച്ച പ്രതിമാസ ചർച്ചാവേദിയായ ‘കെ.സി.ബി.സി ജാഗ്രതാസദസ്സി’ന്റെ ഭാഗമായി ക്രിസ്തീയ ‘ന്യൂനപക്ഷ അവകാശങ്ങൾ: വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കപ്പെട്ടു. കെ.സി.ബി.സിയുടെ വിവിധ കമ്മീഷനുകളുടെയും വിവിധ സംഘടനകളുടെയും ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനം, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്‌ഘാടനം ചെയ്തു.

കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അധ്യക്ഷത വഹിച്ച ജാഗ്രതാസദസ്സിൽ, ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി മുഖ്യപ്രഭാഷണം നടത്തി. കെ.സി.ബി.സി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ CMI സ്വാഗതം ആശംസിച്ചു. പ്രഫ. കെ.എം. ഫ്രാൻസിസ് ചർച്ചയിൽ മോഡറേറ്ററായിരുന്നു.

ഈ കാലഘട്ടത്തിൽ ക്രൈസ്തവസമൂഹം നേരിടുന്ന പ്രതിസന്ധികൾ, പിന്നാക്കാവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ജാഗ്രതാസദസ്സിൽ ചർച്ച ചെയ്യപ്പെട്ടു.

കടപ്പാട്: https://kcbcjagratha.com/News_Readmore.aspx?news_id=83

Latest News