കോവിഡിന്‍റെ പുതിയ വകഭേദം സിംഗപ്പൂരില്‍ വ്യാപിക്കുന്നതിനാല്‍ വരും ദിനങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് ആണ് ഇക്കാര്യം അറിയിച്ചത്. രോഗ്യം വ്യാപിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് മൂന്നാഴ്ച മുമ്പ് ഏകദേശം ആയിരം കേസുകളായിരുന്നു പ്രതദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 2,000 ആയി ഉയർന്നതായി ഓങ് പറഞ്ഞു. എന്നിരുന്നാലും, സർക്കാർ ഇതിനെ ഒരു “പ്രാദേശിക രോഗം” ആയി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപകാല കേസുകളുടെ എണ്ണം കൂടുതലും ഒമിക്രോണിന്‍റെ രണ്ട് വകഭേദങ്ങളായ EG.5, HK.3 എന്നിവയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നിരുന്നാലും, മാർച്ച് മുതൽ ഏപ്രിൽ വരെ നടന്ന അവസാന തരംഗത്തെപ്പോലെ സാമൂഹിക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും ഓങ് അറിയിച്ചു.