Monday, November 25, 2024

ലോകത്തിലെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടം ആസ്‌ട്രേലിയയിൽ ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങി ആസ്‌ട്രേലിയ. പെർത്തിൽ നിർമ്മിക്കാനൊരുങ്ങുന്ന “ഹൈബ്രിഡ്” ടവറിനു ആസ്‌ട്രേലിയയിലെ ഡെവലപ്‌മെന്‌റ് അസസ്‌മെന്‌റ് പാനൽ അധികൃതർ അംഗീകാരം നൽകി. ഗ്രേഞ്ച് ഡെവലപ്‌മെന്‌റ് എന്ന കമ്പനിയുടേതാണു ഈ പദ്ധതി.

തെക്കൻ പെർത്തിലെ ചാൾസ് സ്ട്രീറ്റിൽ നിർമ്മിക്കുന്ന തടിക്കെട്ടിടത്തിനു ഏകദേശം 627 അടിയാണ് ഉയരം. 50 നിലകളുള്ള ടവറിൽ 200-ലധികം അപ്പാർട്ട്‌മെന്റുകൾ ഉണ്ടാകുമെന്നാണ് ഗ്രേഞ്ച് ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നത്. വെസ്റ്റേൺ ആസ്‌ട്രേലിയയിലെ ആദ്യത്തെ കാർബൺ-നെഗറ്റീവ് റെസിഡൻഷ്യൽ കെട്ടിടം കൂടിയാണ് ഇത്.

സി6 ബിൽഡിങ് എന്ന് പേര് നൽകിയിരിക്കുന്ന കെട്ടിടം പൂർണമായും തടിയിൽ ആയിരിക്കില്ല നിർമ്മിക്കില്ല. എന്നാൽ 42% തടിയിലാകും നിർമാണമെന്നും ഗ്രേഞ്ച് ഡെവലപ്‌മെന്‌റ് കമ്പനി വ്യക്തമാക്കി. നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടമായി സി6 മാറും. നിലവിൽ ഇത്തരത്തിലുള്ള ഏറ്റവും ഉയരമുള്ള കെട്ടിടം യു.എസിലെ വിസ്‌കോൻസിനിലെ അസന്‌റ് ടവറാണ്. 284 അടിയാണ് ഇതിൻറെ ഉയരം.

Latest News