കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ നാല് വർഷത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സഖ്യത്തിന് വൻ വിജയം. കാർഗിലിലെ ലഡാക്ക് സ്വയംഭരണ കൗൺസിൽ (Ladakh Autonomous Hill Development Council – Kargil) തെരഞ്ഞെടുപ്പിലാണ് ഇന്ത്യ സഖ്യം വൻ വിജയം നേടിയത്.
ആകെയുള്ള 26 സീറ്റിൽ 22 ഇടത്ത് ഇന്ത്യ സഖ്യം വിജയിച്ചു. നാഷണൽ കോൺഫറൻസ് 12 സീറ്റിലും, കോൺഗ്രസ്സ് 10 സീറ്റിലും ജയിച്ചു. ബി.ജെ.പി. രണ്ടു സീറ്റിൽ ഒതുങ്ങി. സ്വതന്ത്രർ രണ്ടു സീറ്റ് നേടി. ലഡാക്കിൽ കഴിഞ്ഞ മാസം സന്ദർശനം നടത്തിയ രാഹുൽ ഗാന്ധിയുടെ ജനപ്രീതിയുടെ വിജയം കൂടിയായി കോണ്‍ഗ്രസ് ഈ വിജയത്തെ വിലയിരുത്തുന്നു.
30 അംഗ ലഡാക്ക്– കാര്‍ഗില്‍ ഹില്‍ ഡവലമെന്റ് കൗണ്‍സിലിൽ നാല് അംഗങ്ങൾ നോമിനേറ്റ് ചെയ്യുന്നവരാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്, ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്.
ആകെ സീറ്റ് – 26
JKNC – 12 Seats
Cong – 10 Seats
BJP – 02 Seats
IND – 02 Seats