കേരളത്തിന്റെ സില്‍വര്‍ലൈന്‍ പദ്ധതി വളരെ സങ്കീര്‍ണ്ണമായ പദ്ധതിയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. പദ്ധതിയ്ക്കായി 63,000 കോടി രൂപയാവില്ല ചെലവ് വരികയെന്നും മന്ത്രി പറഞ്ഞു. പദ്ധതിയ്ക്കായി കേരളം തിരക്ക് പിടിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
‘സില്‍വര്‍ ലൈന്‍ വളരെ സങ്കീര്‍ണ്ണായ പദ്ധതിയാണ്. ഒറ്റപ്പെട്ട് നില്‍ക്കുന്ന പാതയാണത്. സ്റ്റാന്‍ഡേഡ് ഗേജില്‍ നിര്‍മിച്ചതിനാല്‍ അത് ബ്രോഡ്‌ഗേജുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല’. മന്ത്രി പറഞ്ഞു.
‘63,000 കോടി രൂപയാണ് പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആ തുക മതിയാവില്ല. ഒരു ലക്ഷം കോടി രൂപയിലധികം പദ്ധതിയ്ക്ക് ചെലവ് കണക്കാക്കണം’. മന്ത്രി പറഞ്ഞു.
റെയില്‍വേ മന്ത്രാലയത്തിന്‍മേലുള്ള ബജറ്റ് ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്, ബിജെപി, സിപിഎം അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.