വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ആമസോണ്‍. കമ്പനിയുടെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റുകളിലെ ജോലി വെട്ടിക്കുറയ്ക്കാനാണ് കമ്പനി ഒരുങ്ങുന്നത്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് അവരുടെ സ്ഥിരമായ ശമ്പളവും ആനുകൂല്യങ്ങളും 60 ദിവസത്തേക്ക് അനുവദിക്കുമെന്നും ആമസോൺ വക്താവ് ബ്രാഡ് ഗ്ലാസർ അറിയിച്ചു.
“കമ്പനിയുടെ വളര്‍ച്ചക്കായി ടീമുകളുടെ പ്രവര്‍ത്തനം ഞങ്ങൾ പതിവായി അവലോകനം ചെയ്യുന്നുണ്ട്. ബിസിനസ്സിന്റെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി ചില ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്നു, അടുത്തിടെ നടത്തിയ അവലോകനത്തില്‍ കമ്മ്യൂണിക്കേഷൻ ടീമിലെ ചുരുക്കം ചില ജീവനക്കാരെ പിരിച്ചുവിടണമെന്ന പ്രയാസകരമായ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായി.” ആമസോൺ വക്താവ് ബ്രാഡ് ഗ്ലാസർ പ്രസ്താവനയിൽ പറഞ്ഞു. ആമസോൺ സ്റ്റുഡിയോ, ആമസോൺ പ്രൈം വീഡിയോ, ആമസോൺ മ്യൂസിക് ഡിവിഷനുകളിലെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ഇത്തരത്തില്‍ പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് പിരിച്ചുവിടൽ പാക്കേജുകൾ, ട്രാൻസിഷണൽ ആനുകൂല്യങ്ങൾ, തൊഴിൽ നിയമനത്തിനുള്ള സഹായം എന്നിവ നല്‍കുമെന്നും ആമസോൺ വക്താവ് വ്യക്തമാക്കി.