ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നതോടെ അമേരിക്കയുടെ ആദ്യ വിമാനവാഹിനി കപ്പല്‍ ഇസ്രയേല്‍ തീരത്ത് എത്തി. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പല്‍ വിന്യസിച്ചിരിക്കുന്നത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന ബൈഡന് ഭരണകൂടത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കപ്പല്‍ ഇസ്രയേല്‍ തീരത്ത് എത്തിയത്.
അത്യാധുനിക ആയുധങ്ങളുളഅപ്പടെ വലിയ സൈനിക സംവിധാനങ്ങളുള്ള അമേരിക്കയുടെ ജെറാള്‍ഡ് ഫോഡ് എന്ന കപ്പലാണ് മെഡിറ്ററേനിയന്‍ തിരത്ത് വിന്യസിച്ചിരിക്കുന്നത്. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സൈനിക സഹകരണമാണ് ഇതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. അടിയന്തര ഘട്ടങ്ങളിലുള്ള തയ്യാറെടുപ്പുകള്‍ക്ക് തങ്ങളെ പ്രാപ്തമാക്കുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഹഗാരി വ്യക്തമാക്കി.