Sunday, November 24, 2024

ഒടുവില്‍ തടസ്സങ്ങള്‍ നീങ്ങി: സ്വീഡന് നാറ്റോ അംഗത്വം ലഭിച്ചേക്കാം

തുര്‍ക്കിയുടെയും ഹംഗറിയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നാറ്റോ പ്രവേശനം പ്രതിസന്ധിയിലായ സ്വീഡന്‍റെ തടസ്സങ്ങള്‍ ഒഴിയുന്നു. സ്വീഡനെ നാറ്റോയില്‍ അംഗത്വം നല്‍കുന്നതിനുള്ള എതിര്‍പ്പ് അവസാനിപ്പിച്ച് തുര്‍ക്കി സമ്മതം അറിയിച്ചതായാണ് വിവരം. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്.

“സ്വീഡന്‍റെ നാറ്റോ പ്രവേശനത്തിനായുള്ള തര്‍ക്കം തുര്‍ക്കിയ അവസാനിപ്പിക്കും. തുര്‍ക്കിയ പ്രസിഡന്‍റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ സ്വീഡന്‍റെ നാറ്റോ അംഗത്വത്തിന് സമ്മതം അറിയിച്ചു.” നാറ്റോ സെക്രട്ടറി ജനറല്‍ പറ‍ഞ്ഞു. ഹംഗറിയും സ്വീഡനും തമ്മില്‍ വലിയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അവരുടെ പിന്തുണയും ഉറപ്പിക്കാമെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോയില്‍ ചേരുന്നതിനു ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ തുര്‍ക്കിയും ഹംഗറിയും എതിര്‍ത്തതോടെ സ്വീഡന്‍റെ നാറ്റോ പ്രവേശനം തടസ്സപ്പെടുകയായിരുന്നു. കുര്‍ദീഷ് ഗ്രൂപ്പുകളോടുള്ള സ്വീഡന്‍റെ മൃദുസമീപനവും ഇസ്ലാംവിരുദ്ധ പ്രവര്‍ത്തകന്‍റെ പ്രതിഷേധം ഉള്‍പ്പടെയുള്ള സംഭവങ്ങളാണ് തര്‍ക്കിയുടെ എതിര്‍പ്പിനു കാരണം. എന്നാല്‍ നാറ്റോ നേതൃത്വം വഴിയും വിവിധ രാജ്യങ്ങള്‍വഴിയും അനുനയ നീക്കം നടത്തിയതിന്‍റെ ഫലമാണ് തുര്‍ക്കിനിലപാടില്‍ മഞ്ഞുരുകലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Latest News