ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം തുടരുന്നതിനിടെ ഹമാസ് കമാൻഡർ മഹ്മൂദ് അൽ-സഹറിന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇസ്രായേൽ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രം ആണെന്നും ഈ ലോകം തങ്ങളുടെ കാൽക്കീഴിലാക്കുമെന്നുമാണ് സഹർ വീഡിയോയിൽ പറയുന്നത്. ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്
”ഇസ്രായേൽ ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ്. ഈ ഭൂമി മുഴുവനും ഞങ്ങളുടെ നിയമത്തിനു കീഴിലായിക്കും”, സഹർ വീഡിയോയിൽ പറഞ്ഞു. 2022 ഡിസംബറിൽ ഈ വീഡിയോ ക്ലിപ്പ് മെംമ്റി (MEMRI) ടിവി വിവർത്തനം ചെയ്ത് പുറത്തു വിട്ടിരുന്നു. ”510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയിലാകെ പുതിയ സംവിധാനം നിലവില്‍ വരും. അനീതിയോ അടിച്ചമര്‍ത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകും അത്. പലസ്തീന് ജനതയ്ക്കും അറബ് വംശജര്‍ക്കും നേരെ നടക്കുന്നതു പോലുള്ള എല്ലാ അക്രമങ്ങളും അവസാനിക്കും”, വീഡിയോ സന്ദേശത്തില്‍ മഹ്മൂദ് അല്‍ സഹര്‍ പറഞ്ഞു.