Monday, November 25, 2024

ഭൂചലനത്തിന്റെ അനന്തരഫലങ്ങളാൽ വലയുന്ന അഫ്‌ഗാനിസ്ഥാന് സഹായവുമായി കാത്തലിക് റിലീഫ് സർവീസസ്

രണ്ടു വലിയ ഭൂചനകളുടെ പരിണിതഫലങ്ങളിൽ പെട്ട് വലയുന്ന അഫ്‌ഗാനിസ്ഥാന് സഹായമായി കാത്തലിക് റിലീഫ് സർവീസസ് മാറുന്നു. ഒക്‌ടോബർ ഏഴ്, പതിനൊന്ന് തീയതികളിൽ പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്ത് പ്രവിശ്യയിൽ ഉണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയിരുന്നു.

ആദ്യത്തെ ഭൂകമ്പം വിനാശകരമാണെന്ന് സ്ഥിരീകരിച്ചു, 2,400-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിനു വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ആദ്യത്തെ ഭൂകമ്പം ഏകദേശം 12,000 വ്യക്തികളെ അല്ലെങ്കിൽ മൊത്തം 1,700 കുടുംബങ്ങളെ ബാധിച്ചതായി കാത്തലിക് റിലീഫ് സർവീസസ് വെളിപ്പെടുത്തി. രണ്ടാമത്തെ ഭൂകമ്പത്തിന്റെ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ലെന്നും കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 120 തോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

“നാശം വളരെ വലുതാണ്. മൊത്തം ഗ്രാമങ്ങൾ നിരപ്പായിരിക്കുന്നു. സാഹചര്യം വളരെ മോശമാണ്, ഒപ്പം ആവശ്യങ്ങൾ വളരെ വലുതും. ഭൂചലനത്തിൽ മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളും ആയിരുന്നു. കാരണം അവർ ഭൂരിഭാഗം സമയവും വീടിനുള്ളിലാണ്. ഭാരമുള്ള വസ്തുക്കൾ അവരുടെ മേൽ പതിക്കുകയും അവൾ മരണമടയുകയും ആയിരുന്നു.” അഫ്‌ഗാനിസ്ഥാൻ പ്രതിനിധി ആൻ ബൂസ്‌ക്വെറ്റ് വെളിപ്പെടുത്തി. മറ്റൊരു ഭൂകമ്പത്തിന്റെയോ ഭൂചലനത്തിന്റെയോ ഫലമായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ആഘാതം ലഘൂകരിക്കാൻ ടെന്റുകൾ പോലുള്ള ഭാരം കുറഞ്ഞ അടിയന്തര അഭയകേന്ദ്രങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. ഒപ്പം ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയും വേണം. ഇതിനുള്ള സഹായങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ് സംഘടന. എങ്കിലും തുടർ ചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ താമസിക്കും എന്ന നിഗമനത്തിലാണ് കാത്തലിക് റിലീഫ് സർവീസസ്.

Latest News