ഹമാസിനെതിരായ പോരാട്ടത്തിൽ യുദ്ധമുന്നണിയിലുള്ള സൈനികരെ സന്ദർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സൈനികരുടെ മനോവീര്യം വർധിപ്പിക്കാനാണ് തന്റെ സന്ദർശനമെന്ന് നെതന്യാഹു അറിയിച്ചു. ഐ.ഡി.എഫ് ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു.
ഗാസാമുനമ്പിനു പുറത്തുള്ള ഇസ്രായേലി കാലാൾപ്പടയെയാണ് ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച സന്ദർശിച്ചത്. “നിങ്ങൾ അടുത്തഘട്ടത്തിന് തയ്യാറാണോ? അടുത്തഘട്ടം ഇതാ വരുന്നു” – നെതന്യാഹു സൈനികരോടു പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഹമാസിന്റെ ഓപ്പറേഷൻ അൽ അഖ്സ യുദ്ധത്തിനു പ്രതികാരമായി ഇസ്രായേലിന്റെ ഓപ്പറേഷൻ അയൺ സ്വോർഡ് സംബന്ധിച്ച് നെതന്യാഹുവിന്റെ നിശ്ചയദാർഢ്യവും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സൈനികർ, അവരോടുള്ള ചോദ്യത്തിന് മറുപടിയായി തലയാട്ടുന്നതും നെതന്യാഹു ഹസ്തദാനം നടത്തുന്നതും വീഡിയോയിൽ കാണാം.