Sunday, November 24, 2024

ടെക്ക് മേഖലയിൽ വീണ്ടും ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍: 600-ലധികം പേര്‍ക്ക് ജോലി നഷ്ടമാകും

ടെക്ക് മേഖലയിൽ വെല്ലുവിളി സൃഷ്ടിച്ച് വീണ്ടും കൂട്ടപിരിച്ചുവിടലിനു ഒരുങ്ങുന്നു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇൻ ആണ് കൂട്ടപ്പിരിച്ചുവിടലിനു ഒരുങ്ങുന്നത്. വരുമാനം ഗണ്യമായി കുറഞ്ഞതോടെയാണ് 600-ലധികം ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.

തുടർച്ചയായ രണ്ടാം തവണയാണ് ലിങ്ക്ഡ് ഇന്നിൽ കൂട്ടപിരിച്ചുവിടൽ നടത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഇത്തവണ 668 പേര്‍ക്ക് കമ്പനിയില്‍നിന്നും ജോലി ഉപേക്ഷിച്ച് പുറത്തുപോകേണ്ടിവരും. ഈ വർഷം മെയ് മാസം 716 പേരെ കമ്പനി ഒഴിവാക്കിയിരുന്നു.

ലിങ്ക്ഡ് ഇന്നിന് പരസ്യങ്ങൾ, സബ്സ്ക്രിപ്ഷനുകൾ എന്നിവയിലൂടെയാണ് വരുമാനം ലഭിക്കുന്നത്. അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താൻ റിക്രൂട്ട്മെന്റ് ഏജൻസികളാണ് സബ്സ്ക്രിപ്ഷൻ സേവനം ഉപയോഗപ്പെടുത്താറുള്ളത്. എന്നാൽ, ഈ മേഖലകളിൽ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞതോടെയാണ് ജീവനക്കാരെ ഒഴിവാക്കുക എന്ന അന്തിമ തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. ആഗോള തലത്തില്‍ കമ്പനികള്‍ പരസ്യങ്ങള്‍ക്ക് നീക്കി വയ്ക്കുന്ന തുകയില്‍ കുറവുണ്ടെന്നും അത് തങ്ങളുടെ വരുമാനത്തേയും ബാധിച്ചിട്ടുണ്ടെന്നും ലിങ്ക്ഡ് ഇന്‍ വ്യക്തമാക്കി.

 

Latest News