ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളെ പിന്തുണച്ച് പ്രകടനം നടത്തിയ വിദേശികളെ നാടുകടത്തുമെന്ന് ഫ്രഞ്ച് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇവരുടെ വിസ റദ്ധാക്കി നാട്ടിലേക്ക് മടക്കി ആയക്കാൻ ഭരണകൂടം തീരുമാനിച്ചതായി ഫോക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി പ്രതിഷേധക്കാരായ വിദേശികളെ തിരിച്ചറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫ്രഞ്ച് ഭരണകൂടം ആരംഭിച്ചതായാണ് വിവരം.
ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ പലസ്തീന് അനുകൂല പ്രകടനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയരുന്നു. പലസ്തീന് അനുകൂലികള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. എന്നാല്‍ തുടര്‍ന്നും ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണം ആഘോഷിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് ഇമ്മാനുവേല്‍ മാക്രോണ്‍ സര്‍ക്കാര്‍ നീങ്ങുന്നത്.
പലസ്തീന് പതാകയുമായി തെരുവിലിറങ്ങി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവര്‍ക്ക് എതിരെയും നടപടിയുണ്ടാകും. പൊലീസിനോട് ശക്തമായി നിലകൊള്ളാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ നല്‍കിയിരിക്കുന്ന സന്ദേശം. വെറുപ്പിനെതിരെ രാജ്യം ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ഭീകര സംഘടന തന്നെയാണെന്നും അതാണ് ഫ്രാന്‍സിന്റെ നിലപാടെന്നും എക്സിലൂടെ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്റെ തകര്‍ച്ചയും ഒടുക്കവുമാണ് ഹമാസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.