Sunday, November 24, 2024

തദ്ദേശസ്ഥാപനങ്ങളിലെക്കുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ 1034 തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കി പ്രസിദ്ധീകരിച്ചു. 2023 ജനുവരി ഒന്ന് യോഗ്യത തീയതി നിശ്ചയിച്ചാണ് പട്ടിക നിശ്ചയിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടിക പുതുക്കിയിരിക്കുന്നത്. നേരത്തെ കരട് പട്ടിക സെപ്റ്റംബർ 8ന് പ്രസിദ്ധീകരിച്ചിരുന്നു.

സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെ 15962 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകളിലെയും 6 കോർപ്പറേഷനുകളിലെ 414 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയിൽ 2.68 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1.27 കോടി പുരുഷന്മാരും 1.41 കോടി സ്ത്രീകളും 238 ട്രാൻസ്ജെൻഡർമാരുമാണ് ഉള്ളത്. അനർഹരായ 8.76 ലക്ഷം പേരെ ഒഴിവാക്കിയും പുതിയതായി പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57640 പേരെ ഉൾപ്പെടുത്തിയുമാണ് അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Latest News