Monday, November 25, 2024

സര്‍ക്കാര്‍രേഖകളില്‍ നിന്നും ‘വികലാംഗര്‍’ എന്ന പദം ഒഴിവാക്കുന്നതിന് അംഗീകാരം

സര്‍ക്കാരിന്‍റെ ഒദ്യോഗികരേഖകളില്‍ നിന്നും ‘വികലാംഗര്‍’ എന്ന പദം ഒഴിവാക്കുന്നതിന് അംഗീകാരം. ഇതിന്റെ ഭാഗമായി വികലാംഗക്ഷേമ പെന്‍ഷന്‍ ഇനിമുതല്‍ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമകോര്‍പറേഷന്‍ അഥവാ കേരള സ്റ്റേറ്റ് ഡിഫറൻ്റലി ഏബിള്‍സ് വെല്‍ഫെയര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന് അറിയപ്പെടും. മന്ത്രി ആര്‍. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

ഔദ്യോഗിക കാര്യങ്ങളില്‍നിന്ന് വികലാംഗര്‍ എന്ന പദം ഒഴിവാക്കാന്‍ മന്ത്രിയെന്ന നിലയ്ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതായും കഴിഞ്ഞ ആഗസ്റ്റില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം കേന്ദ്രമന്ത്രാലയത്തില്‍ ഓണ്‍ലൈനായി വിഷയം ധരിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഇതേ തുടര്‍ന്നാണ് പുതിയ പേരിന് അംഗീകാരം ലഭിച്ചത്. പുനര്‍നാമകരണം വേഗത്തിലാക്കാന്‍ വീണ്ടും കോര്‍പറേഷന് നിര്‍ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

അതേസമയം, സര്‍ക്കാര്‍ പൊതുവേദികളില്‍ ഔദ്യോഗികമായി പുനര്‍നാമകരണം നിലവില്‍വരാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗവും ജനറല്‍ ബോഡിയും വിളിച്ചുചേര്‍ക്കണം. ഇതിന്റെ ഭാഗമായി 25 -ാം തീയതി ബോര്‍ഡ് യോഗം ചേരും. തുടര്‍ന്ന് ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് പേരുമാറ്റം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Latest News